Latest NewsIndia

മഴ കനിയാന്‍ പാവക്കല്യാണം നടത്തി ഒരു ഗ്രാമം

പാവകളെ വധൂരന്മാരാക്കിയാണ് വിവാഹം സംഘടിപ്പിച്ചത്

വാര്‍ധ: മഴ പെയ്യിക്കാന്‍ വിവാഹ ചടങ്ങ് നടത്തി മഹാരാഷ്ട്രയിലെ ശിവന്‍ഫാല്‍ ഗ്രാമം. വരള്‍ച്ച രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്താന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിതരായത്. കുടിവെള്ളക്ഷാമത്തോടൊപ്പം സാമ്പത്തികപ്രതിസന്ധിയും നേരിടുന്ന ശിവന്‍ഫാലില്‍ ഒരു വര്‍ഷമായി വിവാഹമോ മറ്റ് ആഘോഷങ്ങളോ നടന്നട്ടില്ല.

പാവകളെ വധൂരന്മാരാക്കിയാണ് വിവാഹം സംഘടിപ്പിച്ചത്. നല്ല മഴയ്ക്കായുള്ള പ്രാര്‍ഥനകളോടെ ഒരു ഗ്രാമം മുഴുവന്‍ ഇതില്‍ പങ്കു ചേര്‍ന്നു. ഗ്രാമവാസികള്‍ പിരിവിട്ടാണ് വിവാഹ ചടങ്ങുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ഒരു വര്‍ഷമായി വിവാഹമോ മറ്റോ നടക്കാതിരുന്ന ഗ്രാമത്തില്‍ പാവ കല്യാണം നടന്നതോടെ ഗ്രാമ വാസികള്‍ ആടി, പാടി, നല്ല സദ്യയുണ്ടു.

ഈ വര്‍ഷം 22 പേരെങ്കിലും വിവാഹിതരാകേണ്ടതായിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ഒന്നുപോലും നടന്നില്ല. വല്ലാത്ത ബുദ്ധിമുട്ടിലാണ് എല്ലാവരും. ”പഴയ പ്രതാപം തിരികെയെത്തിയാല്‍ പണം സംഭാവന ചെയ്യുമെന്നും മക്കളുടെ വിവാഹം നടത്താമെന്നും വാക്കു കൊടുത്തിട്ടുണ്ടെന്നും ഗ്രാമവാസികളിലൊരാളായ ബബ്ബാന്‍ ഖോണ്ഡെ പറഞ്ഞു. ഗ്രാമത്തില്‍ ഇനി നടക്കാന്‍ പോകുന്ന വിവാഹങ്ങള്‍ പാവക്കല്യാണം നടത്തിയതുപോലെ എല്ലാവരുടേയും സഹകരണത്തോടെ നടത്തുമെന്ന് മറ്റൊരു ഗ്രാമവാസിയായ ഗീത ഗാര്‍ഗോത് പറഞ്ഞു.

വരള്‍ച്ച രൂക്ഷമായതോടെ മഹാരാഷ്ട്രയുടെ ഭൂരിഭാഗം മേഖലകളും വലിയ പ്രതിസന്ധി നേരിടുകയാണ്്. സംസ്ഥാനസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗംപേര്‍ക്കും പദ്ധതികളുടെ ഗുണം ലഭിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button