Latest NewsIndia

കാര്‍ തടഞ്ഞു നിര്‍ത്തി മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തു

പരിക്കേറ്റ മിതാലി വീണ്ടും കാര്‍ മുന്നോട്ട് എടുത്തതോടെ ആക്രമികള്‍ വാഹനത്തിന്റെ ചില്ലിനു നേരെ മുട്ട എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു

ന്യൂ ഡല്‍ഹി: രാത്രിയില്‍ കാറില്‍ പോകുന്നതിനിടെ അജ്ഞാത സംഘം മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു. ഡല്‍ഹി നഗര പരിധിയില്‍ പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് വെടിയേറ്റത്. നോയ്ഡയില്‍ താമസിക്കുന്ന മിതാലി രാത്രിയില്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്നെത്തിയ മുഖം മൂടി ധരിച്ച സംഘം മിതാലിയെ വെടിവെയ്ക്കുകയായിരുന്നു.

ഹ്യുണ്ടയ് ഐ 20 കാറിലാണ് മിതാലി സഞ്ചരിച്ചുന്നത്. സ്വിറ്റ് കാറിലാണ് അക്രമി സംഘം എത്തിയത്. മിതാലിക്കു നേരെ ഇവര്‍ രണ്ടു തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന് കാറിന്റെ ഗ്ലാസ് തുളച്ച് മിതാലിയുടെ കയ്യില്‍ തുളച്ചു കയറി. എന്നാല്‍ പരിക്കേറ്റ മിതാലി വീണ്ടും കാര്‍ മുന്നോട്ട് എടുത്തതോടെ ആക്രമികള്‍ വാഹനത്തിന്റെ ചില്ലിനു നേരെ മുട്ട എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മിതാലിയെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button