KeralaLatest News

ഗ്രൈന്‍ഡറിനുള്ളില്‍ സ്വര്‍ണം; കൈപറ്റാനെത്തിയ ആള്‍ ഉള്‍പ്പെടെ കസ്റ്റംസ് പിടിയില്‍

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടു കേസുകളിലായി 1060 ഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ സ്വര്‍ണം കൈപ്പറ്റാന്‍ കാത്തു നിന്നയാള്‍ അടക്കം മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയിലായി. ഗ്രൈന്‍ഡറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 750 ഗ്രാം സ്വര്‍ണമാണ് ആദ്യം പിടികൂടിയത്.

ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റിനില്‍ നിന്നെത്തിയ ചാലിശേരി സ്വദേശിയുടെ കൈവശമായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്.  രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിആര്‍ഐ വിഭാഗം പരിശോധന നടത്തി സ്വര്‍ണം പിടികൂടി കസ്റ്റംസിനു കൈമാറി. രണ്ടാമത്തെ കേസില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയെ പിടികൂടുകയായിരുന്നു. 310 ഗ്രാം തൂക്കം വരുന്ന 2 സ്വര്‍ണമാലകളാണു കൊണ്ടുവന്നത്. ഇയാളില്‍ നിന്നു സ്വര്‍ണം വാങ്ങാനെത്തിയ തെങ്കാശി സ്വദേശിയാണു പിടിയിലായ മൂന്നാമന്‍.

shortlink

Related Articles

Post Your Comments


Back to top button