CricketLatest NewsSports

അപ്പീലുകളുടെ എണ്ണം കൂടി; കോലിക്ക് പിഴശിക്ഷ

സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ വിജയം കൈവരിച്ചു എങ്കിലും ഇന്ത്യന്‍ നായകന്‍ വീരാട് കോലിക്ക് പിഴശിക്ഷ. അഫ്ഗാനെതിരായ മത്സരത്തില്‍ അമിത അപ്പീല്‍ നല്‍കിയതിനും അംപയറിനോട് തര്‍ക്കിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ശിക്ഷിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റമാണ് കോലിക്കെതിരെ ചുമത്തിയത്. അംപയര്‍ അലീം ദാറുമായി തര്‍ക്കിച്ച കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം തുകയോടൊപ്പം ഒരു ഡീ മെറിറ്റ് പോയിന്റും പിഴയായി ചുമത്തി. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം കോലി ചെയ്തുവെന്ന മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണിത്.

മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്‍കാന്‍ കോലി ഹാജരാകേണ്ടതില്ല. ഐസിസി പെരുമാറ്റചട്ടം 2016 സെപ്റ്റംബറില്‍ പരിഷ്‌കരിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തി പിഴശിക്ഷ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം. അന്നും മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ശിക്ഷിച്ചത്. മഴ കാരണം ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്ന കാര്യം കൊഹ്ലി അമ്പയര്‍ മൈഖല്‍ ഗൗഫിനോട് പരാതിപറയുകയും ശേഷം രോഷത്തോടെ പന്ത് മൈതാനത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button