KeralaLatest News

ബിനോയ് കോടിയേരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; കേരളം വിട്ടെന്ന് സൂചന

കണ്ണൂര്‍: ലൈംഗിക പീഡന പരാതിയില്‍ ഒളിവില്‍ പോയ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന ശക്തമാക്കി. ബിനോയ് കേരളം വിട്ടെന്നുള്ള സൂചന പൊലീസിന് ലഭിച്ച സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.

അതേസമയം മുംബൈ സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. എന്നാല്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ പൊലീസ്. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ബിനോയയ് രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ഇന്നും വിവരശേഖരണത്തിനായി പരിശോധന നടത്തും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഈ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.

ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ബാര്‍ ഡാന്‍സറായിരുന്ന ഇവരെ വിവാഹിതനാണെന്ന വിവരം മറച്ച് വച്ച് ബിനോയ് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button