Latest NewsKuwaitGulf

കുവൈറ്റിൽ പ്രകടനം നടത്തിയ ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈത്ത് സിറ്റി : മാലിയയിൽ പ്രകടനം നടത്തിയ ഇന്ത്യക്കാർ അറസ്റ്റിൽ. തെലങ്കാനയിൽ ചോരക്കുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ തെലങ്കാന വാറംഗൽ ജില്ലയിൽനിന്നുള്ള 21 പേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ നാട് കടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. കുവൈറ്റിൽ പ്രകടനങ്ങൾ നടത്തുന്നതും അനധികൃതമായി കൂട്ടംകൂടുന്നതും നിയമവിരുദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button