Latest NewsIndia

കാണാതായ പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: നന്ദാദേവി പര്‍വ്വതനിരയുടെ കിഴക്കന്‍ മേഖല കീഴടക്കാന്‍ പുറപ്പെട്ട സംഘത്തിലെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു. പത്ത് പേരടങ്ങുന്ന സംഘമാണ് മഞ്ഞ് പാളികള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെയ് 26 മുതല്‍ കാണാതായ 7 പേരുടെ മൃതദേഹമാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് കണ്ടെത്തിയത്.

ശൃങ്ഗം ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഇന്ത്യ-നേപ്പാൾ, അതിർത്തിയിലുള്ള കാഞ്ചൻജങ്ഗ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നന്ദാദേവിക്കാണ്. പൂർണമായും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമേറിയ കൊടുമുടി എന്ന നിലയിലും ശ്രദ്ധേയമാണ് നന്ദാദേവി.

‘സായൂജ്യം പ്രദാനം ചെയ്യുന്ന ദേവത’ എന്നർഥം വരുന്ന നന്ദാദേവിയെ ഉത്തർഖണ്ഡ് ഹിമാലയനിരകളുടെ ‘പരിത്രാണകദേവത’യായും വിശേഷിപ്പിക്കാറുണ്ട്. നന്ദാദേവി, നന്ദാദേവി ഈസ്റ്റ് എന്നീ രണ്ടു ഗിരിശൃങ്ഗങ്ങളാണ് നന്ദാദേവിയിലുൾപ്പെടുന്നത്. ഇതിൽ നന്ദാദേവി എന്നു പേരുള്ള പടിഞ്ഞാറൻ ശൃങ്ഗത്തിനാണ് ഉയരം കൂടുതൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button