Latest NewsInternational

വാഹനം നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് സംഭവം

ലാഹോര്‍: നിയന്ത്രണംവിട്ട വാഹനം നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് സംഭവം.

ഗര്‍ദാറില്‍ നിന്ന് സെയ്ദ് ഗാസിയാബാദിലേക്ക് പോകുകയായിരുന്ന വാഹനത്തില്‍ 21 പേരാണ് ഉണ്ടായിരുന്നത്. വളവ്് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം യാത്രക്കാരുമായി സിന്ധു നദിയിലേക്ക് മറിയുകയായിരുന്നു എന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുന്നതിനിടെ ഏഴ് യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപെട്ടിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ എല്ലാം മുങ്ങിമരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

എന്നാല്‍ മരിച്ച 14 പേരില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മറ്റ് ആറ് പേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button