Latest NewsDevotional

ഏകദന്ത ഗണപതിയെ പൂജിക്കുമ്പോൾ

ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട പൂവ് ചുവന്ന അരളിയാണ്. ഉച്ചപൂജയ്ക്ക് ചുവന്ന അരളിപ്പൂവ് വിശേഷം. ചെന്താമര, ആമ്പല്‍, ചെത്തി എന്നിവയും ഉച്ചപൂജയ്ക്ക് വിശേഷമാണ്. യോഗദീപ, യാനകന്യക, നൂപുര, എന്നിവ ഏകദന്ത ഗണപതിയുടെ വിവിധ ഭാവങ്ങളാണ്.  മോക്ഷപ്രാപ്തിക്കാണ് യോഗദീപ ഗണപതിയെ ഉപാസിക്കുന്നത്.

ഇത് മഹാഗണപതിയുടെ യോഗരൂപമാണ്. പ്രതിഭ വളര്‍ത്താനാണ് യാനകന്യകാ ഗണപതിയെ പ്രാര്‍ത്ഥിക്കുന്നത്. ഈ ഗണപതി രൂപത്തിന്റെ തലമുടിയിഴകള്‍ സര്‍ഗ്ഗചേതനയെ പ്രതിനിധീകരിക്കുന്നു. ഗണപതിയുടെ നൃത്തരൂപമാണ് നൃത്തഗണപതി അഥവാ നൂപുര ഗണപതി. ആത്മവിശ്വാസം, വിപദിധൈര്യം എന്നിവയ്ക്ക് ഉപാസിക്കുന്ന ഒറ്റക്കൊമ്പന്‍ ഗണപതിരൂപമാണ് ഏകദന്തന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button