KeralaLatest News

ബിനോയ്‌ക്കെതിരായ പീഡന പരാതി: യുവതിയുമായി നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടന്നു, ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തെറ്റിപ്പിരിഞ്ഞു

ഏപ്രില്‍ 18ന് വിനോദിനി ബാലകൃഷ്ണന്‍ യുവതിയെ കണ്ടു

മുംബൈ: ബിഹാര്‍ സ്വദേശിനിയുമായുള്ള വിഷയം ബിനോയ് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്ന അഭിഭാഷകന്‍ പി.കെ ശ്രീജിത്ത്. അഞ്ച് കോടി രൂപ യുവതി ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ബിനോയ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യുവതി നിയമപരമായി നീങ്ങിയതെന്ന് ശ്രീജിത്ത് പറഞ്ഞു.

ഏപ്രില്‍ ആദ്യവാരമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയ്ത്. ഏപ്രില്‍ 18ന് വിനോദിനി ബാലകൃഷ്ണന്‍ യുവതിയെ കണ്ടു. മുംബൈയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെ വച്ച് യുവതി പണം ആവശ്യപ്പെട്ടു. ബിനോയ്‌ക്കെതിരെ തന്റെ കൈവശമുള്ള രേഖകള്‍ കൂടിക്കാഴ്ചയ്ക്കിടെ യുവതി കാണിച്ചു. എന്നാല്‍ ഇത് ബ്ലാക്കമെയിലിംഗ് ആണെന്നും പണം നല്‍കാന്‍ ആവില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ നിലപാടെടുത്തു.

തുടര്‍ന്ന് ഏപ്രില്‍ 29ന് ബിനോയ് പരാതിക്കാരിയെ കണ്ടു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തുന്ന വിഷയം ചര്‍ച്ചയായതോടെ ബിനോയിയും യുവതിയും ഉടക്കി പിരിഞ്ഞു. കുട്ടി തന്റേതല്ലെന്നും പിതൃത്വം തെളിയിക്കാതെ നഷ്ടപരിഹാരം തരില്ലെന്നും ബിനോയ് നിലപാടെടുത്തു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് യുവതി പറഞ്ഞതോടെ ചര്‍ച്ച ഉടയ്ക്കി പിരിയുകയായിരുന്നു. അഭിഭാഷകനായ ദേബാശിഷ് ചതോപാധ്യായയാണ് യുവതിക്കായി സംസാരിച്ചത്. യുവതിക്കും കുഞ്ഞിനും ജീവിക്കാന്‍ സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നും ശ്രീജത്ത് പറഞ്ഞു.

കോടിയേരിയോട് വിഷയത്തില്‍ ഇടപെടേണ്ടെന്ന് ബിനോയ് പറഞ്ഞിരുന്നു. കേസായാല്‍ താന്‍ ഒറ്റയ്ക്കു നേരിടുമെന്നും ബിനോയ് പറഞ്ഞിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. അതേസമയം  യുവതിയുമായുള്ള ബിനോയിയുടെ ബന്ധം നേരത്തേ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണ്ന്ന് ശ്രീജിത്ത് പറഞ്ഞു. കോടിയേരിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ പരാതിയിലെ നിജസ്ഥിതി കോടിയേരിക്ക് അറിയില്ലായിരുന്നു. ബ്ലാക്ക്മെയിലിംഗ് എന്നാണ് കോടിയേരി കരുതിയിരുന്നത്.പണം തട്ടാനുള്ള യുവതിയുടെ ശ്രമമാണിതെന്നാണ് ബിനോയ് കോടിയേരിയെ വിശ്വസിപ്പിച്ചിരുന്നത്. ബിനോയ് പറയുന്നതാ മാത്രമാണ് കേടിയേരി കേട്ടിരുന്നത്. ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണിതെന്ന് കോടിയേരി പറഞ്ഞു. ഇപ്പോള്‍ പണം നല്‍കിയാല്‍ വീണ്ടും നല്‍കേണ്ടി വരുമെന്ന് ബിനോയ് പറഞ്ഞിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button