Latest NewsInternational

ഫ്ലൈറ്റിൽ ഉറങ്ങിപ്പോയ യുവതിയെ വിളിച്ചുണർത്താൻ മറന്ന് സ്റ്റാഫ്; ഒടുവിൽ സംഭവിച്ചത്

മോൺട്രിയൽ: ഫ്ലൈറ്റിൽ ഉറങ്ങിപ്പോയ യുവതി എഴുന്നേറ്റത് ഫ്ലൈറ്റ് ലാൻഡ് ചെയ്‌ത്‌ പാർക്ക് ചെയ്‌ത ശേഷം. എയർ കാനഡയിലാണ് സംഭവം നടന്നത്. യുവതി ഉണർന്ന് എഴുന്നേറ്റപ്പോൾ ഫ്ലൈറ്റിൽ ആരും ഉണ്ടായിരുന്നില്ല. കൂടാതെ കനത്ത ഇരുട്ടും ആയിരുന്നു. ടിഫാനി ആദം എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സ്റ്റാഫ് അംഗങ്ങളും യുവതിയെ വിളിച്ചുണർത്താൻ വിട്ടുപോയതോടെയാണ് യുവതിയ്ക്ക് ഈ അനുഭവം ഉണ്ടായത്.

ടിഫാനിയുടെ സുഹൃത്ത് എയർ കാനഡയുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യത്തെക്കുറിച്ച് പോസ്റ്റ് ചെയ്‌തതോടെയാണ്‌ സംഭവം പുറംലോകം അറിഞ്ഞത്. താൻ സ്വപ്നം കാണുകയാണെന്നാണ് കരുതിയതെന്നാണ് ടിഫാനി വ്യക്തമാക്കുന്നത്. ഫോണിലെ ചാർജ് തീർന്നതിനാൽ ആരെയും വിളിക്കാനും കഴിഞ്ഞില്ല. തുടർന്ന് വാതിൽ എങ്ങനെയോ തുറന്നെങ്കിലും യുവതിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ ഗ്രൗണ്ട് സ്റ്റാഫിൽ ആരോ കാണുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button