Latest NewsKerala

വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു

ഇടുക്കി: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇടുക്കി തോപ്രാംകുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടിയുടെ ബാഗില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button