Latest NewsLife StyleHealth & Fitness

ചക്കപ്പഴം കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്

ചക്ക സീസണില്‍ മരുന്നുവില്‍പ്പന 25 ശതമാനം താഴുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ കൂടുകയുമാണെന്നാണ് നിഗമനത്തിലെത്തയത്.

ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക പോഷകഗുണങ്ങളിലും മുന്‍പിലാണ്. പഴുത്ത ചക്ക രുചിയിലും പോഷക ഗുണത്തിലും മുമ്പിലാണെങ്കിലും പച്ചച്ചക്കയ്ക്കും ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട്.

ചക്ക സീസണില്‍ സംസ്ഥാനത്ത് പ്രമേഹമരുന്ന് വില്‍പ്പന കുറഞ്ഞുവെന്ന് പഠന റിപ്പോർട്ട്. ഡോ എസ് കെ അജയകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ മൈക്രോസോഫ്റ്റിൻ്റെ മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫാണ് പഠന റിപ്പോർട്ടിലെ കാര്യങ്ങൾ വ്യക്തിമാക്കിയത്.

ചക്ക സീസണില്‍ മരുന്നുവില്‍പ്പന 25 ശതമാനം താഴുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ കൂടുകയുമാണെന്നാണ് നിഗമനത്തിലെത്തയത്. പ്രമേഹ രോഗികളിൽ 18 പേര്‍ക്ക് ഉച്ചയ്ക്ക് ചോറും 18 പേര്‍ക്ക് ചക്കപ്പുഴുക്കും നൽകി ചക്ക കഴിച്ചവര്‍ക്ക് നാലുമാസംകൊണ്ട് പ്രമേഹത്തനുള്ള മരുന്നിൻ്റെ അളവ് കുറയ്ക്കാനായി സാധിച്ചു. ചോറിനെക്കാള്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവും ഫൈബര്‍ കൂടുതലുമുള്ള ചക്ക പോലെയുള്ളവ സീസണല്ലാത്തപ്പോഴും ശാസ്ത്രീയമായി പരിപാലിച്ച് ഫലലഭ്യത ഉറപ്പു വരുത്തണമെന്ന് പഠനം ആവശ്യപ്പെടുന്നു

ചക്കയുടെ വന്‍ സാധ്യതകള്‍ മലയാളി തിരിച്ചറിയുന്നില്ല. ഓരോ സീസണിലും മുറ്റത്തും തൊടിയിലും പഴുത്തുവീഴുന്ന ഓരോ ചക്കയും നൂറും ആയിരവും രൂപയുടെ വിഭവമാണ്. പ്രോട്ടീന്‍ സമൃദ്ധവും വിഷരഹിതവുമായ ചക്കയെ തൊടിയിലെറിഞ്ഞ് മലയാളി ഫാസ്റ്റ് ഫുഡുകള്‍ക്കു പിന്നാലെ പായുന്ന കാഴ്ചയാണ് പൊതുവെ കണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button