Latest NewsUAE

യുഎഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

ഫുജറ: ഫുജറയിൽ വീടിന് തീപിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. മരിച്ച രണ്ടുപേരും സഹോദരങ്ങളാണ്. രക്ഷാ പ്രവർത്തകസംഘം സംഭവസ്ഥലത്തെത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ അപകടം നടന്നത്.

തീ ആളിപടർന്നപ്പോഴേക്കും കുട്ടികൾ വീടിനുള്ളിൽ കുടുങ്ങിയതിനാൽ അവർക്ക് രക്ഷപെടാനായില്ലെന്ന് പ്രതിരോധ വകുപ്പിന്റെ തലവൻ ബ്രിഗേഡിയർ അലി ഉബൈദ് അൽ തുന്ജയ പറഞ്ഞു. രണ്ടു കുട്ടികളും വല്യമ്മയോടൊപ്പം വീട്ടിലിരിക്കുമ്പോളാണ് തീ പിടുത്തം ഉണ്ടായത്. എന്നാൽ പ്രായമായ വല്യമ്മയ്ക്ക് ഇവരെ രക്ഷിക്കാനായില്ല. ഇവർ സഹായത്തിനായി അയൽക്കാരുടെ സഹായം തേടിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറച്ചു ഭാഗത്ത്‌ വെള്ളം ഒഴിച്ച് തീ കെടുത്താൻ സാധിച്ചെങ്കിലും വീടിന്റെ ഒരു ഭാഗം മുഴുവൻ കത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനും, അമ്മയും ജോലിസ്ഥലത്തായിരുന്നപ്പോഴായിരുന്നു തീ പിടുത്തം ഉണ്ടായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button