Latest NewsUAEGulf

യു.എ.ഇയില്‍ തട്ടിപ്പിന് ഇരയായി പ്രവാസി

അബുദാബി : യു.എ.ഇയില്‍ തട്ടിപ്പിന് ഇരയായി പ്രവാസി. വ്യാജ സമ്മാനം വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തിന്റെ ചതിയിലാണ് ഇയാള്‍ വീണത്. ബാങ്കില്‍ നിന്നോ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ആണെന്നു പറഞ്ഞു വിളിക്കുന്ന തട്ടിപ്പു സംഘം വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രഹസ്യ നമ്പറും ചോര്‍ത്തി പണം തട്ടുകയാണു ചെയ്യുന്നത്.

ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഫോണില്‍ സന്ദേശം അയച്ചോ വിളിച്ചോ തട്ടിപ്പ് നടത്തുന്നു. സമ്മാനത്തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള നടപടിക്കു നിശ്ചിത തുക നല്‍കണമെന്ന് ആവശ്യപ്പെടും. കിട്ടാനിരിക്കുന്ന ലക്ഷങ്ങള്‍ ഓര്‍ത്തു പലരും കെണിയില്‍ വീഴുകയും നിസ്സാര തുകയല്ലേ എന്നു കരുതി ചോദിക്കുന്ന തുക അയച്ചുകൊടുക്കുകയും ചെയ്യും. ഇരയുടെ മനോനില അളക്കുന്ന തട്ടിപ്പുകാര്‍ പല കാരണങ്ങളും പറഞ്ഞ് വീണ്ടും പണം ഈടാക്കും ഇതില്‍ വീണുപോകുന്നവര്‍ കയ്യില്‍ തുകയില്ലെങ്കില്‍ കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പിന്‍വലിച്ചും കൊടുക്കുന്നു.

ഇങ്ങനെ 6511 ദിര്‍ഹം നഷ്ടപ്പെട്ട ഇന്ത്യക്കാരനാണ് ഏറ്റവും ഒടുവില്‍ കേസു കൊടുത്തത്. തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് സംഘം വലയിലാകുന്നത്. തട്ടിപ്പിലൂടെ ഈടാക്കിയ തുക 80 പേരില്‍നിന്നും ഈടാക്കി അതാതു വ്യക്തികള്‍ക്കു തിരിച്ചുനല്‍കിയതായും പൊലീസ് അറിയിച്ചു.

നിയമലംഘകര്‍ക്കു 6 മാസം തടവും 2 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ. വ്യക്തികളുടെ രഹസ്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കു സൈബര്‍ കുറ്റകൃത്യ നിയമം അനുസരിച്ചു 2 ലക്ഷം മുതല്‍ 5 ലക്ഷം വരെ പിഴ ചുമത്തും. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ കൃത്രിമമായി ഉണ്ടാക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഇവര്‍ക്ക് തടവിനു പുറമേ 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും അടയ്‌ക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button