KeralaLatest News

പഠിയ്ക്കാനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത് മയക്കുമരുന്നു കഞ്ചാവും സ്ഥിരമായി ഉപയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ചങ്ങനാശേരി : പഠിയ്ക്കാനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്നു കഞ്ചാവും സ്ഥിരമായി ഉപയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പിടിയില്‍.
12 വിദ്യാര്‍ഥികളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പഠന ആവശ്യത്തിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത ശേഷം ലഹരി ഉപയോഗത്തിനുള്ള കേന്ദ്രമാക്കി മാറ്റുകയായിരുന്നു. കഞ്ചാവ് വലിക്കാനായി ഉപയോഗിച്ച ബോംഗും കഞ്ചാവും സിഗരറ്റുകളും വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കോട്ട, മാളം, കണ്ടം എന്നിങ്ങനെയുള്ള പേരുകളിലാണു വീട്ടിലെ മുറികള്‍ അറിയപ്പെട്ടിരുന്നത്. മറ്റുള്ളവര്‍ക്ക് സംശയം വരാത്ത രീതിയില്‍ പുറത്തു നിന്നും സുഹൃത്തുക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പേരുകള്‍ നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്കു പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button