Life StyleFood & Cookery

വെജിറ്റബിള്‍ കുഴി പനിയാരം.. അടിപൊളി ടീ സ്‌നാക്‌സ്

വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാന്‍ അടിപൊളി സ്നാക്സ് ഉണ്ടാക്കാം. വെജിറ്റബിള്‍ കുഴി പനിയാരം. ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം.പുറമെ ക്രിസ്പിയും അകത്ത് മൃദുലവുമാണ്.

ഇഡ്ഡലിയുടെയും ദോശയുടെയും മാവുകൊണ്ട് തന്നെയാണ് കുഴി പനിയാരം ഉണ്ടാക്കുന്നത്. തങ്ങാച്ചമ്മന്തിയോ തക്കാളി ചമ്മന്തിയോ ചേര്‍ത്തു കഴിക്കാം.

ചേരുവകള്‍

ഇഡലി / ദോശ മാവ്
കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ്
മല്ലിയില അരിഞ്ഞത് – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാരാക്കുന്നവിധം

ഒരു പാനില്‍എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ കാരറ്റ് ഇഡലി/ദോശ മാവിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു അപ്പം പാന്‍ ചൂടാക്കി ഓരോ കുഴിയിലേക്കും എണ്ണ ഒഴിക്കുക.

തയാറാക്കിയ മാവ് ഓരോ കുഴിലേക്കും ഒഴിച്ച് 2 – 3 മിനിറ്റ് വെന്ത ശേഷം വശം തിരിച്ച് ഇട്ടു പാകം ചെയ്യുക. രുചികരമായ വെജിറ്റബിള്‍ കുഴിപനിയാരം റെഡി. ചട്നി അല്ലെങ്കില്‍ സാമ്ബാര്‍ കൂട്ടി കഴിക്കാം.

Tags

Post Your Comments

Related Articles


Back to top button
Close
Close