Latest NewsIndia

21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലക്ഷാമം : പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം

ചെന്നൈ : 21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലക്ഷാമം. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. . രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ചാ ഭീഷണിയുള്ള പ്രദേശങ്ങളായി കണക്കാക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തന്നെയാണ് ജലദൗര്‍ലഭ്യം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുമെന്നു മുന്നറിയിപ്പു ലഭിച്ചരിക്കുന്നത്. രാജ്യത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരങ്ങളായ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവയും ഭൂഗര്‍ഭജലം അപ്രത്യക്ഷമാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടികയിലുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണ വിഭാഗ സ്ഥാപനമായ നീതി ആയോഗാണ് ഭൂഗര്‍ഭജലം ഉടന്‍ വറ്റുമെന്ന് കരുതുന്ന 21 നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടത്. ഈ 21 നഗരങ്ങളിലായി ഏതാണ്ട് 20 കോടി ജനങ്ങളെ ജലദൗര്‍ലഭ്യം നേരിട്ടു ബാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനത്തിനും 2030 ആകുമ്പോഴേക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാകില്ലെന്നും നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്ര ടാങ്കര്‍ ലോറികളെത്തിയാലും വെള്ളം തികയാത്ത അവസ്ഥയാണ് ഇപ്പോള്‍ ചെന്നൈ നഗരത്തിലേത്. നഗരത്തിലെ ഉപയോഗ യോഗ്യമായിരുന്ന കിണറുകള്‍ കൂടി വറ്റിയതോടെ പൈപ്പിലൂടെ ലഭിക്കുന്ന റേഷനു സമാനമായ വെള്ളം കഴിഞ്ഞാല്‍ പിന്നെ ആശ്രയം ടാങ്കര്‍ ലോറികളാണ്. ഐടി മേഖലയിലെ പല കമ്പനികളും ഓഫിസില്‍ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button