
തിരുവനന്തപുരം : നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുള്ള പദ്ധതികളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം. ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികളും വീടുകള്‍ സന്ദര്‍ശിച്ചു നിലപാടുകള്‍ വിശദീകരിക്കുകയും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും ചെയ്യുമെന്നു രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
ഓഗസ്റ്റില്‍ കുടുംബയോഗങ്ങളും വിളിക്കും. കേരളത്തില്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തുവന്ന ഒരു വിഭാഗത്തിന്റെ പിന്തുണ ഇത്തവണ കിട്ടിയില്ല. അതിന്റെ കാരണം അവരോടു തന്നെ ചോദിച്ചറിയും. ഫലം സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന കമ്മിറ്റികള്‍ അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കാന്‍ ജൂലൈ 3കൊച്ചി, 4കോഴിക്കോട്, 5തിരുവനന്തപുരം എന്നിങ്ങനെ പ്രവര്‍ത്തകയോഗങ്ങള്‍ വിളിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ചുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാന്‍ നേതാക്കളടക്കം വീടുകളിലേക്കെത്തും. സാന്ത്വനപരിചരണം പോലെയുള്ള സേവനപരിപാടികള്‍ ഊര്‍ജിതമാക്കാനും പാര്‍ട്ടി തീരുമാനിച്ചു.
Post Your Comments