Latest NewsIndia

രാജ്യസഭാ തെരഞ്ഞെടുപ്പ് ;ആറ് സീറ്റുകളിലേക്ക് മത്സരം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അസാനിക്കുന്നു

ന്യൂഡല്‍ഹി : രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തിയതികളിലാണ് തെരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് 11 മണിക്ക് ഗാന്ധി നഗറില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും.

ജുഗല്‍ജി ഠാക്കോറാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുജറാത്തില്‍ രണ്ട് ഒഴിവ് വന്നത്. ഒഡിഷയില്‍ നിന്ന് ബി.ജെ.ഡിയുടെ സസ്മിത് പത്ര, അമര്‍ പട്‌നായ്ക്ക് ബിജെപിയുടെ അശ്വിനി വൈഷ്ണവ് എന്നിവരും ബിഹാറില്‍ നിന്ന് രാംവിലാസ് പാസ്വാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 28നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

ഇതിനിടെ ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യത്യസ്ത ദിനങ്ങളില്‍ നടത്തുന്നതിന് എതിരായ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോണ്‍ഗ്രസാണ് ഇതിനെതിരെ ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഡല്‍ഹി, ബോംബേ ഹൈക്കോടതികളുടെ നേരത്തെയുള്ള വിധികള്‍ വിശദീകരിച്ച് നടപടിയില്‍ തെറ്റില്ലെന്ന് കമ്മീഷന്‍ മറുപടി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button