Latest NewsIndia

പ്രേമചന്ദ്രന് തിരിച്ചടി; ആചാരലംഘനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്യില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിച്ച സ്വകാര്യ ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യില്ല. ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച ബില്ലാണ് ചര്‍ച്ച ചെയ്യാത്തത്. ചര്‍ച്ചയ്ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്‍ ഉള്‍പ്പെട്ടില്ല.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലില്‍ അടുത്ത മാസം ആദ്യം ചര്‍ച്ച നടക്കേണ്ടതാണ്. ഒന്‍പത് അംഗങ്ങള്‍ മുപ്പത് സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്നു തീരുമാനിക്കാന്‍ നടന്ന നറുക്കെടുപ്പില്‍ ശബരിമല ഉള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും ഉള്‍പ്പെട്ടില്ല. ഇതോടെ ഈ സമ്മേളനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button