KeralaLatest News

ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപെടുത്തി; രക്ഷിക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു

വെള്ളാവൂര്‍: മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ടു. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജ് എന്നയാളാണ് ഒഴുക്കില്‍പ്പെട്ടത്. ഇയള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

മണിമല താലൂക്കിലെ വെള്ളാവൂര്‍ ആശ്രമം പടി തൂക്കുപാലത്തിനടിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ന് വൈകുംനേരമാണ് സംഭവം. വെള്ളാവൂര്‍ തൂക്കുപാലം കാണുവാന്‍ വന്ന കുടുംബത്തിലെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട കുട്ടികളെ ഇയാൾ രക്ഷപെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button