Latest NewsIndia

ഷവോമി റെഡ്മീ കെ20 ഇന്ത്യയിലെത്താന്‍ ഇനി ഒരു മാസം

ന്യൂഡല്‍ഹി: ഷവോമി റെഡ്മീ കെ20 അടുത്ത മാസത്തോടെ ഇന്ത്യയിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാന്റ് പോക്കോ പോക്കോ എഫ്1 ന്റെ വിലയില്‍ കുറവ് വരുത്തി. ഇപ്പോള്‍ വിപണിയില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണ്‍ ആണ് പോക്കോ എഫ്1.

പോക്കോ എഫ് 1ന്റെ പുതിയ വില തുടങ്ങുന്നത് 17,999 രൂപയ്ക്കാണ്. ഈ ബേസ് മോഡലില്‍ 6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. എന്നാല്‍ 256 ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button