KeralaLatest NewsIndia

ബിനോയിയെ കാണാനില്ല: കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് പരാതിക്കാരിയുടെ ബന്ധുക്കള്‍

അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കില്‍ എന്തിനാണ് ഒളിവില്‍പ്പോയതെന്നും കേസ് കോടതി പരിഗണിച്ചപ്പോള്‍ ഡി.എന്‍.എ. പരിശോധനയെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തത് എന്തിനാണെന്നും യുവതിയുടെ ബന്ധുക്കള്‍ ചോദിച്ചു

മുംബൈ: ബിനോയിയെ കാണാനില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കതിരെ പീഡിന പരാതി നല്‍കിയ യുവതിയുടെ കുടുംബം. ബിനോയിയെ കണ്ടിട്ടില്ലെന്നും പത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ കണ്ടെത്താമെന്നുമാണ് അയാളുടെ അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

എന്നാല്‍ കാണാതായിട്ട് ഇത്ര ദിവസങ്ങളായിട്ടും ബിനോയ് കോടിയേരിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. ജനങ്ങളോട് ഉത്തരവാദിത്വമുള്ള നേതാവ് ഇത്തരമൊരു പ്രതികരണം നടത്തരുതെന്നും അവര്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി എട്ടു വര്‍ഷമായി പീഡിപ്പിച്ചുവെന്നു കാണിച്ചാണ് ബിഹാര്‍ സ്വദേശിനി ബിനോയിക്കെതിരെ മുംബൈ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഏത് അന്വേഷണത്തെ നേരിടാനും ഡി.എന്‍.എ. ടെസ്റ്റിനും തയ്യാറാണെന്ന് കേസ് വന്ന ദിവസം ബിനോയ് വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീടദ്ദേഹം ഒളിവില്‍ പോയി.

അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കില്‍ എന്തിനാണ് ഒളിവില്‍പ്പോയതെന്നും കേസ് കോടതി പരിഗണിച്ചപ്പോള്‍ ഡി.എന്‍.എ. പരിശോധനയെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തത് എന്തിനാണെന്നും യുവതിയുടെ ബന്ധുക്കള്‍ ചോദിച്ചു.

കുട്ടിയുടെ അച്ഛനല്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാടാണ് ശരിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. അതാണ് സത്യമെങ്കില്‍ മുംബൈ പോലീസിനുമുന്നില്‍ ഹാജരായി സത്യസന്ധത തെളിയിച്ച് പുറത്തുവരാം; പരാതിക്കാരിക്കെതിരേ ക്രിമിനല്‍ നപടി സ്വീകരിക്കാം. യുവതി ഇപ്പോഴും ബന്ധുക്കള്‍ക്കൊപ്പം മുംബൈ മീരാറോഡില്‍ താമസിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button