Kerala

ദിവസങ്ങൾക്കുളിൽ ട്രെയിനുകളിൽ ബയോടോയ‌്‌ലറ്റ‌് സജ്ജമാകും

തിരുവനന്തപുരം: ഞായറാഴ‌്ചയ‌്ക്കുള്ളില്‍ ട്രെയിനുകളിൽ ബയോടോയ‌്‌ലറ്റ‌് സജ്ജമാകും. തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചുകളിലാണ് ബയോടോയ‌്‌ലറ്റ‌് ഒരുങ്ങുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ 18 കോച്ചിലും പാലക്കാട‌് ഡിവിഷനില്‍ ഒമ്പത് കോച്ചിലുമാണ‌് ഇനി ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ളത‌്. എല്ലാ ട്രെയിനിലും ബയോടോയ്‌ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രിയോടും റെയില്‍വേ ബോര്‍ഡ‌് ചെയര്‍മാനോടും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.

സംസ്ഥാനത്തുകൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം അതത‌് ഡിവിഷനുകള്‍ക്കാണ‌്. അത്തരം ട്രെയിനുകളിലും വൈകാതെ ബയോടോയ‌്‌ലെറ്റ‌് സംവിധാനം സജ്ജമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button