ThrissurKeralaNattuvarthaLatest NewsNews

വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം: ട്രെയിനിന്റെ ചില്ല് തകർന്നു

എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം. ട്രെയിനുകൾക്ക് നേരെ കല്ലേറാണുണ്ടായത്. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല.

Read Also : ‘ഞാൻ ജീവനോടെയുണ്ട്, എന്നെ ആരും കൊന്നിട്ടില്ല’: വീട് വിട്ടത് എന്തിനെന്ന് തുറന്നുപറഞ്ഞ് നൗഷാദ്

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി.

വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button