Latest NewsInternational

മാസങ്ങള്‍ നീണ്ടുനിന്ന ചുമ മാറാതെ 66 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു : പരിശോധനയില്‍ ഡോക്ടര്‍മാരുടെ സംഘം ഞെട്ടി

ന്യൂയോര്‍ക്ക് : മാസങ്ങള്‍ നീണ്ടുനിന്ന ചുമ മാറാതെ 66 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരിശോധനയില്‍ ഡോക്ടര്‍മാരുടെ സംഘം ഞെട്ടി. അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു ഡോക്ടര്‍മാരുടെ സംഘം ഇയാളില്‍ കണ്ടെത്തിയത്. ശരീരത്തിലെ മിക്ക അവയവങ്ങളും സ്ഥാനം തെറ്റിയിരിക്കുന്നു.

കടുത്ത ചുമയും നെഞ്ചു വേദനയുമായി ആശുപത്രിയില്‍ എത്തിയ ഇയാളുടെ അന്തരികാവയവങ്ങള്‍ എല്ലാം സ്ഥാനം തെറ്റിയതാണെന്ന് പിന്നീടാണ് കണ്ടെത്തിയത്. Situs inversus totalis എന്നാണ് ഈ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രം നല്‍കിയ പേര്. ഇദ്ദേഹത്തിന്റെ ഹൃദയം വലതുവശത്തും കരള്‍ ഇടതു ഭാഗത്തുമാണ്.

20 വര്‍ഷത്തോളം അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം അമേരിക്കയിലേക്കു കുടിയേറിയത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ചെസ്റ്റ് കാര്‍ഡിയോഗ്രാഫില്‍ ആണ് ഇദ്ദേഹത്തിന്റെ വിചിത്രാവസ്ഥ കണ്ടെത്തിയത്. വയറ്റിലെ മറ്റെല്ലാ അവയവങ്ങളും ഇതേപോലെ തലതിരിഞ്ഞ അവസ്ഥയിലാണ്.

നെഞ്ചുവേദന, ചുമ, വയറിന്റെ ഇടതുഭാഗത്ത് വേദന എന്നിവയുമായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചെറിയ ശ്വാസകോശ അണുബാധ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രശ്നം. മരുന്നു കൊടുത്തു രോഗം മാറുകയും ചെയ്തു. എന്നാല്‍ ഇതോടെ ഈ അപൂര്‍വരോഗാവസ്ഥ കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിനു സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button