Latest NewsIndiaUK

യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമൻ

ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച നിർമ്മല പ്രതിരോധ മന്ത്രിയായിരിക്കെ ചെയ്ത പ്രവർത്തനങ്ങളാണ് പട്ടികയിൽ ഇടം നേടാൻ കാരണമായത് .

ന്യൂഡൽഹി ; യു കെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും .‘ 100-മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ ഇൻ യു കെ-ഇന്ത്യ ; സെലിബ്രെറ്റിംഗ് വുമൻ ‘ എന്ന പട്ടികയിലാണ് നിർമ്മല സീതാരാമൻ ഇടം പിടിച്ചിരിക്കുന്നത് .യു കെ ആഭ്യന്തരമന്ത്രി സജിദ് ജാവിദാണ് പട്ടിക പുറത്തിറക്കിയത് . ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച നിർമ്മല പ്രതിരോധ മന്ത്രിയായിരിക്കെ ചെയ്ത പ്രവർത്തനങ്ങളാണ് പട്ടികയിൽ ഇടം നേടാൻ കാരണമായത് .

ഇന്ദിരഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധ വകുപ്പിലേക്ക് എത്തുന്ന വനിതയാണ് നിർമ്മല സീതാരാമൻ . സുഷമ സ്വരാജുമായുള്ള ബന്ധമാണ് നിർമ്മലയെ ബിജെപിയിൽ എത്തിച്ചത് . 2010 ൽ പാർട്ടിയുടെ വക്താവായി . ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും തിളങ്ങിയ നിർമ്മല ബിജെപിയുടെ എണ്ണം പറഞ്ഞ വക്താക്കളിലൊരാളായി മാറുകയും ചെയ്തു. ഹൈദരാബാദിലെ സെന്റർ ഫോർ പബ്ളിക്ക് പോളിസി സ്റ്റഡീസിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അവർ ലണ്ടനിലെ പ്രൈസ് വാട്ടർഹൗസിന്റെ സീനിയർ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003- 2005 ൽ ദേശീയ വനിത കമ്മീഷൻ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button