KeralaLatest News

ബസില്‍ ഒപ്പമിരുന്ന യുവാവിനെതിരെ പരാതി നല്‍കിയ സംഭവം; യുവതിക്കെതിരെ പ്രതിഷേധവുമായി സഹയാത്രികരുടെ ലൈവ് വീഡിയോ

കായംകുളം: ബസില്‍ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നല്‍കിയ സംഭവത്തില്‍ യുവാവിന് പിന്തുണയുമായി സഹയാത്രികരുടെ ലൈവ് വീഡിയോ വൈറലാകുന്നു. യുവതിയുടെ നടപടിക്കെതിരെ നേരത്തേ പരാതി ഉയര്‍ന്നിരുന്നു. കുട്ടനാട് സ്വദേശി മനു പ്രസാദി (33)നെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചങ്ങരംകുളങ്ങരയില്‍ നിന്നാണ് മനു പ്രസാദ് ബസില്‍ കയറിയത്. ഇയാള്‍ക്ക് വലതുകാലിന് വൈകല്യമുണ്ട്. തുടര്‍ന്ന് ബസിലെ ജനറല്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ട ഇയാള്‍ അവിടെ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് വഴക്കിട്ട് എഴുന്നേറ്റ് ഇരിപ്പിടത്തില്‍ നിന്നും ഏഴുന്നേറ്റ് പോകുകയും ഭര്‍ത്താവിനെ വിളിച്ച് വിവരംമറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് കായംകുളം സ്റ്റാന്‍ഡില്‍ എത്തി. എന്നാല്‍ അപ്പോഴേയ്ക്കും ബസ് വിട്ടുപോയിരുന്നു. ശേഷം ഇയാള്‍ തുടര്‍ന്ന് കായംകുളം പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട്ട് സ്റ്റാന്‍ഡില്‍ ബസ് തടഞ്ഞ് ഹൈവേ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും അതേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് എത്തിയെങ്കിലും യുവതി വന്നില്ല. യുവാവിനെ കസ്റ്റഡിയില്‍ എടുത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. യാത്രക്കാര്‍ പ്രതികരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

https://youtu.be/Xgqxivdd3KI

shortlink

Related Articles

Post Your Comments

Related Articles


Back to top button