Latest NewsGulfQatar

ഖത്തറിൽ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം

ദോഹ : വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര പന്തീരിക്കര അബ്ദുവിന്റെയും ജമീലയുടേയും മകനായ ജുനൈസ്(27) ആണ് മരിച്ചത്. ജുനൈസിനൊപ്പമുണ്ടായിരുന്ന സഹോദരി ഭർത്താവ് നസീറിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലാണ്. അൽകീസയിൽ നിന്ന് ദോഹയിലേക്ക് വന്ന ഇവരുടെ വാഹനത്തിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button