Latest NewsMobile PhoneTechnology

64 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് റിയൽ മി

64 മെഗാപിക്സല്‍ ക്യാമറയുള്ള ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയൽ മി. റിയല്‍മി സിഇഓ മാധവ് ഷേത്ത് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കുറഞ്ഞ പ്രകാശത്തിലും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലോകത്തിലെ ആദ്യ 64 മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പുതിയ ഫോണിന്റെ സൂചന നല്‍കിക്കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

64 MP AI Quad Camera Shot on realme എന്ന വാട്ടര്‍മാര്‍ക്കും ചിത്രത്തിൽ കാണാൻ സാധിക്കുന്നു. കുറഞ്ഞ വെളിച്ചത്തില്‍ 16 എംപി ചിത്രങ്ങളും തെളിഞ്ഞ പ്രകാശത്തില്‍ 64 എംപി ചിത്രങ്ങളും പകര്‍ത്താന്‍ കഴിവുള്ള സാംസങ്ങിന്റെ 64 എംപി ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജി ഡബ്ല്യൂ 1 ഇമേജ് സെന്‍സറാണ് റിയല്‍മി ഉപയോഗിച്ചിട്ടുള്ളതെന്നാണ് വിവരം. മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button