Latest NewsIndia

‘നരേന്ദ്രമോദിക്ക് വോട്ടു ചെയ്തിട്ട് എന്റെ അടുത്തുവരുന്നോ ? ലാത്തിചാർജിനു ഉത്തരവിടണോ? ‘ജനസമ്പർക്ക പരിപാടിക്കിടെ ക്ഷുഭിതനായി കുമാരസ്വാമി

എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാർജിന് ഉത്തരവിടണോ ‘ – എന്നായിരുന്നു കുമാരസ്വാമിയുടെ ചോദ്യം

ബംഗളൂരു ; ജനസമ്പർക്ക പരിപാടിക്കിടെ മുഖ്യമന്ത്രിയോട് പ്രശ്നങ്ങൾ പറയാനെത്തിയവരോട് ക്ഷുഭിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്‍റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാർജിന് ഉത്തരവിടണോ ‘ – എന്നായിരുന്നു കുമാരസ്വാമിയുടെ ചോദ്യം

നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്.സ്വന്തം ജനങ്ങൾക്കായി തറയിൽ കിടക്കാനും തയ്യാറാണെന്ന് പറഞ്ഞ കുമാര സ്വാമിയുടെ പുതിയ നീക്കമായിരുന്നു ജനസമ്പർക്ക പരിപാടി . ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി. ഇതിനിടയിലാണ് താപനിലയത്തിലെ ജീവനക്കാർ പരാതികളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button