CinemaLatest NewsEntertainment

സിനിമ ചിത്രീകരണത്തിനിടെ അനുഷ്‍ക ഷെട്ടിക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ അനുഷ്‍ക ഷെട്ടിക്ക് പരിക്ക്. ചിരഞ്ജീവി നായകനാകുന്ന സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. വൈദ്യസഹായം തേടിയ അനുഷ്‍കയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചു.

അതിഥി താരമായാണ് അനുഷ്‍ക ഷെട്ടി സെയ് റാ നരസിംഹ റെഡ്ഡിയില്‍ എത്തുന്നത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു രംഗത്ത് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ സ്വാതന്ത്ര്യ സമര സേനാനി നരസിംഹ റെഡ്ഡി എന്ന കഥാപാത്രമാണ് ചിരഞ്ജീവിയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button