Latest NewsIndia

ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വിദഗ്ധമായ ഓപ്പറേഷനിൽ എന്‍ ഐ എ യുടെ പിടിയില്‍

പാനിപ്പൂരി കട തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.

ബെംഗളൂരു: ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ദോഡ്ഡബെല്ലാപ്പൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റു ചെയ്തു. ബാംഗളൂരിന് വടക്ക് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ചെറുപട്ടണമാണ് ദോഡ്ഡബെല്ലാപ്പൂര്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ 28 കാരനാണ് ഇവിടെ നിന്നും അറസ്റ്റിലായ ഹബീബൂര്‍ റഹ്മാന്‍. ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ ജാഹിദുല്‍ ഇസ്ലാം, റഹ്മത്തുള്ള, മൌലാന യൂസഫ് എന്നിവരുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

നിരവധി തീവ്രവാദ പരിശീലന ക്യാമ്പുകളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശ്, ഇന്ത്യാ സര്‍ക്കാരുകള്‍ക്കെതിരേ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ 2014 ല്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഇയാളുടെ പങ്ക് സംശയിക്കപ്പെടുന്നു. തുടര്‍ന്ന് ബംഗാളില്‍ നിന്നും രക്ഷപ്പെട്ട് ബാംഗളൂരിലെ കൃഷ്ണരാജപുരത്ത് എത്തി. നിരവധി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ താമസിക്കുന്ന ഇവിടെ ഒരു വര്‍ക്ക്ഷോപ്പില്‍ സഹായിയായി കുറെക്കാലം കഴിഞ്ഞിരുന്നു.

അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ ദോഡ്ഡബെല്ലാപ്പൂരിലെ ഒരു മോസ്ക്കില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു റഹ്മാന്‍. പാനിപ്പൂരി കട തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ബാംഗളൂര്‍ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൊല്‍ക്കട്ടയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ റഹ്മാന്‍റെ അനുയായി ആദില്‍ അസദുള്ള രാമനഗരത്തില്‍ നിന്ന് പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button