Latest NewsSports

കോപ്പ അമേരിക്ക ഫുട്‌ബോള്‍; ഏറ്റ്മുട്ടാന്‍ പോരാളികള്‍ തയ്യാര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ തുടങ്ങും. ആതിഥേയരായ ബ്രസീലും പരാഗ്വെയും തമ്മിലാണ് ആദ്യ മത്സരം. വെനസ്വേല – അര്‍ജന്റീന, കൊളമ്പിയ – ചിലി, ഉറുഗ്വേ – പെറു, എന്നിവയാണ് നേര്‍ക്കുനേരെത്തുന്ന മറ്റ് ടീമുകള്‍. രാവിലെ 6 മണിക്ക് മത്സരം ആരംഭിക്കും.

രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീലിന്റെ വരവ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ചെറിയ താളപ്പിഴകള്‍ ഉണ്ടായെങ്കിലും പെറുവിനെതിരെ കാനറികള്‍ മികവിലേക്കുയര്‍ന്നു.

മുന്നേറ്റ നിര താളം കണ്ടെത്തിയത് ടിറ്റെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു, ആര്‍തര്‍ തിരിച്ചെത്തിയത് മധ്യനിരക്ക് ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്. പക്ഷെ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട കസമേറോയുടെ അഭാവം വെല്ലുവിളിയാണ്. ഗ്രൂപ്പ് ബിയില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് പരാഗ്വെയുടെ വരവ്. കൊളംബിയയോട് തോറ്റ അവര്‍ അര്‍ജന്റീനയെയും ഖത്തറിനെയും സമനിലയില്‍ തളച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button