Latest NewsNewsFootballSports

ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരത്തിന് പരിക്ക്

ദോഹ: ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. മിഡ്ഫീല്‍ഡ് എഞ്ചിന്‍ റോഡ്രിഗോ ഡി പോളിന് പരിശീലനത്തിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇന്നലെ ഡി പോള്‍ ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ കാരണം. പേശികള്‍ക്കാണ് ഡി പോളിന് പരിക്കേറ്റിട്ടുള്ളത്.

ഡി പോളിന്‍റെ അഭാവത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ്, പരേഡസ്, മക് അലിസ്റ്റര്‍ എന്നിവരടങ്ങുന്ന മിഡ്ഫീല്‍ഡിനെയാണ് പരിശീലകന്‍ ലിയോണല്‍ സ്കലോണി പരീക്ഷിക്കാനൊരുങ്ങുന്നത്. മെസിക്കൊപ്പം അല്‍വാരസും പരിക്ക് മാറിയെത്തിയ ഡി മരിയയും അടങ്ങുന്ന മുന്നേറ്റ നിരയെയും സ്കലോണി നിരീക്ഷിച്ചു. ഡി പോള്‍ ഡച്ചിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇന്ന് അവസാനഘട്ട പരിശോധനകള്‍ നടത്തിയ ശേഷമേ സ്കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. എന്നാല്‍, ഡി പോളിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയ്യാറെടുക്കുകയാണെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read Also:- തൈര് നിസ്സാരനല്ല, പ്രോട്ടീനും കാത്സ്യവും കൊണ്ട് സമ്പുഷ്ടം

അതേസമയം, അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസ് കണങ്കാൽ പ്രശ്നം കൈകാര്യം ചെയ്യാൻ വേദന സംഹാരി കുത്തിവയ്പ്പുകൾ എടുക്കുകയാണെന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. അവസാന 16ല്‍ ഓസ്ട്രേലിയ മറികടന്ന അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ തോല്‍പ്പിച്ച് സെമിയില്‍ കടക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button