Latest NewsNewsTechnology

ഡിജിറ്റൽ വ്യൂവർഷിപ്പിൽ റെക്കോർഡ് നേട്ടം, ജിയോ സിനിമയിലൂടെ ലോകകപ്പ് ഫൈനൽ കണ്ടത് 3 കോടിയിലധികം ആളുകൾ

വിവിധ ആംഗിളുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ജിയോ ഓരോ മത്സരങ്ങളിലും ചിത്രീകരിച്ചത്

ഫിഫ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ അവസാനിച്ചതോടെ, ഡിജിറ്റൽ വ്യൂവർഷിപ്പിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ജിയോ സിനിമ. ഇത്തവണ ടിവി വ്യൂവർഷിപ്പിനെ മറികടന്നാണ് ജിയോ സിനിമ ഏറ്റവും പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. സ്മാർട്ട്ഫോണിലും, കണക്ട് ചെയ്ത ടിവികളിലും മത്സരം കാണാൻ ഇന്ത്യക്കാർ വലിയ താൽപ്പര്യമാണ് ഇത്തവണ പ്രകടിപ്പിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഏകദേശം 3.2 കോടിയിധികം ആളുകളാണ് ജിയോ സിനിമയിലൂടെ ഫൈനൽ മത്സരങ്ങൾ കണ്ടത്. പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ പൂർണമായും കാഴ്ചക്കാരിലേക്ക് എത്തിക്കാൻ ജിയോ ശ്രമിച്ചിട്ടുണ്ട്.

വിവിധ ആംഗിളുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ജിയോ ഓരോ മത്സരങ്ങളിലും ചിത്രീകരിച്ചത്. ഇത് കാഴ്ചക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഇതിനു പുറമേ, കൃത്യമായ മത്സര കണക്കുകൾ, മികച്ച മുഹൂർത്തങ്ങളുടെ റിപ്ലേകൾ എന്നിവയും ഒരുക്കിയിരുന്നു. ജിയോ എസ്ടിബി, ആപ്പിൾ ടിവി, ആമസോൺ ഫയർസ്റ്റിക്, സോണി, സാംസംഗ്, എൽജി, ഷവോമി എന്നിവയുൾപ്പെടെ ഒന്നിലധികം ഒഇഎം, സിടിവി പ്ലാറ്റ്‌ഫോമുകളിൽ ഒരുപോലെ ലഭ്യമാവുന്നു എന്നതാണ് ജിയോയുടെ ഡിജിറ്റൽ വ്യൂവർഷിപ്പ് ഉയരാൻ സഹായിച്ചത്.

Also Read: എസ്.ഡി.പി.ഐയുടെ ഷാന്‍ അനുസ്മരണം: അനധികൃതമായി സംഘം ചേര്‍ന്ന 500 പേര്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments


Back to top button