Latest NewsNewsBusiness

ജിയോ സിനിമയിൽ അടുത്ത മാസം മുതൽ എച്ച്ബിഒ, മാക്സ് ഉള്ളടക്കങ്ങളും! കൂടുതൽ വിവരങ്ങൾ അറിയാം

എച്ച്ബിഒ, മാക്സ് ഒറിജിനൽ എന്നിവയുടെ സീരീസുകൾ യുഎസിൽ പ്രീമിയർ ചെയ്യുന്ന ദിവസം തന്നെയാണ് ഇന്ത്യയിലും ലഭ്യമാക്കുകയെന്ന് അറിയിച്ചിട്ടുണ്ട്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജിയോ സിനിമ. റിപ്പോർട്ടുകൾ പ്രകാരം, എച്ച്ബിഒ, മാക്സ് ഒറിജിനൽ, വാർണർ ബ്രോസ് തുടങ്ങിയവയുടെ ഉള്ളടക്കങ്ങൾ ജിയോ സിനിമയിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. അടുത്ത മാസം മുതലാണ് ഉപഭോക്താക്കൾക്ക് ഇവ ആസ്വദിക്കാൻ സാധിക്കുക. ഇത് സംബന്ധിച്ച് വാർണർ ബ്രോസ് ഡിസ്കവറിയും, വയോകോം 18ഉം ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

എച്ച്ബിഒ, മാക്സ് ഒറിജിനൽ എന്നിവയുടെ സീരീസുകൾ യുഎസിൽ പ്രീമിയർ ചെയ്യുന്ന ദിവസം തന്നെയാണ് ഇന്ത്യയിലും ലഭ്യമാക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. സ്പോർട്സ് ഉള്ളടക്കങ്ങൾക്ക് പുറമേ, എന്റർടൈൻമെന്റ് രംഗത്തും മികച്ച മുന്നേറ്റം നടത്താനാണ് ജിയോ സിനിമ പദ്ധതിയിടുന്നത്. മുൻപ് എച്ച്ബിഒ ഒറിജിനൽ ഉള്ളടക്കം ഇന്ത്യയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആയിരുന്നു ലഭ്യമായത്. എന്നാൽ, ഒരു മാസം മുൻപ് ഈ സേവനം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവസാനിപ്പിച്ചിരുന്നു.

Also Read: എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ല: എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments


Back to top button