KeralaLatest News

പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ തുടരുന്നു

പന്തീരാങ്കാവ് അറപ്പുര പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുകയായിരുന്നു

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി അഗ്നിശമന സേനയും നാട്ടുകാരും. ഇന്നു രാവിലെ 11 മണിയോടെയാണ് പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷ പുഴയില്‍ ചാടിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പന്തീരാങ്കാവ് അറപ്പുര പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരുടെ നേതതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

വിദ്യാര്‍ത്ഥിനിയും ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചതിനെ തുടര്‍ന്ന് പുഴയില്‍ ചാടിയത് മനീഷ തന്നെയാണെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയായിരുന്നു. മനീഷ പുഴയില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ലോറി ഡ്രൈവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.മനീഷ കഴിഞ്ഞ വര്‍ഷം രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button