Latest NewsKerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു : തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണനെതിരെ കേസ് എടുത്തു

കൊല്ലം; സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണനെതിരെ കേസ് എടുത്തു. കടയ്ക്കല്‍ ഐരക്കുഴി യുപി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണ സംഭവത്തിലാണ് സ്‌കൂള്‍ മാനേജര്‍ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. അപകടാവസ്ഥയിലായിരുന്ന കെട്ടിടം യഥാസമയം പൊളിച്ചു നീക്കാത്തതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്

അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം ബുധനാഴ്ച്ച അര്‍ധരാത്രിയോടെയാണ് പൊളിഞ്ഞ് വീണത്. അപകടം നടന്നത് സ്‌കൂള്‍ പ്രവര്‍ത്തിസമയത്താവാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിട്ടമാണ് തകര്‍ന്നു വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button