KeralaLatest NewsIndia

തീവ്രവാദ ബന്ധം, കൊച്ചിയില്‍ ഒരാള്‍ എന്‍ ഐ എ പിടിയില്‍

കൊച്ചി: ശ്രീലങ്കന്‍ സ്ഥോടനവുമായി ബന്ധമുള്ള ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്. തമിഴ് വംശജനായ ആള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എന്‍ ഐ എ സംഘം തോക്കുചൂണ്ടി കീഴ്‌പ്പെടുത്തുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.കഴിഞ്ഞ ദിവസം രാജ്യത്തു ആകെ 155 ഐഎസ്‌ഐഎസ് അറസ്റ്റുകൾ നടന്നെന്നു ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢി പറഞ്ഞിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്‍റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ്. ഇവയെ യുഎപിഎ നിയമം 1967 ന്‍റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഐ എസില്‍ ചേരാനായി യുവാക്കള്‍ പോയിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേരാനായി പോയ യുവാക്കള്‍ അഫ്ഗാനില്‍ വച്ച്‌ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.

അതുകൊണ്ട് തന്നെ കേരളം ദേശീയ അന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വലയത്തിലാണ്. സമൂഹ മാദ്ധ്യമങ്ങളാണ് ഈ ഭീകര സംഘങ്ങളുടെ പ്രധാന ആശയ വിനിമയ മാര്‍ഗ്ഗം . യുവാക്കളെ ആകര്‍ഷിക്കാന്‍ ഈ സംഘടനകള്‍ വലിയ തോതില്‍ സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ സമൂഹ മാധ്യമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button