Latest NewsInternational

ആ ചിത്രം ഞാൻ വെറുക്കുന്നു ; പിതാവിനെയും കുട്ടിയേയും കുറിച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിലേക്ക് അ​ന​ധി​കൃ​ത​മാ​യി കുടിയേറുന്നതിനിടെ നദിയിൽ മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം​പ്.രണ്ടുവയസുകാരിയുടെയും പിതാവിന്റെയും ചി​ത്രം താ​ന്‍ വെറുക്കുന്നുവെന്ന് ട്രം​പ് പറഞ്ഞു. കു​ട്ടി​യു​ടെ പി​താ​വ് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ര​ണ്ടു മാ​സ​മാ​യി മെ​ക്സി​ക്കോ​യി​ലെ ക്യാമ്പിൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു എ​ല്‍​സാ​ല്‍​വ​ദോ​റു​കാ​ര​നാ​യ ഓ​സ്ക​ര്‍ ആ​ല്‍​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​ന​സ് റ​മീ​റ​സും കു​ടും​ബവും. എന്നാൽ സർക്കാർ നടപടികളിൽ കാ​ല​താ​മ​സം ​വന്നതോടെ നി​രാ​ശ​നാ​യ റ​മീ​റ​സ് ന​ദി ക​ട​ന്ന് അ​ക്ക​ര​യ്ക്കു പോ​കാ​ന്‍ തീ​രു​മാ​നി​ച്ചു.ഇ​രു​പ​ത്തി​മൂ​ന്നു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ള്‍ വ​ലേ​രി​യ​യു​മാ​യി റ​മീ​റ​സ്(25) ന​ദി നീ​ന്തി​ക്ക​ട​ന്നു. കു​ഞ്ഞി​നെ ക​ര​യി​ല്‍ നി​ര്‍​ത്തി​യ​ശേ​ഷം ഭാ​ര്യ താ​നി​യാ വ​നേ​സ അ​വ​ലോ​സി​നെ(21) കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​നാ​യി റ​മീ​റ​സ് വീ​ണ്ടും ന​ദി​യി​ലേ​ക്കി​റ​ങ്ങി.

കരയിൽ ഒറ്റയ്ക്കായതോടെ പേടിച്ചുപോയ കുട്ടി പിതാവിന്റെ പുറകെ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. റ​മീ​റ​സ് പി​ന്നോ​ട്ടു വ​ന്ന് മ​ക​ളെ കൈ​യി​ലെ​ടു​ത്തെ​ങ്കി​ലും ര​ണ്ടു​പേ​രും ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രു ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ടെ​ക്സ​സി​ലെ ബ്രൗ​ണ്‍​സ് വി​ല്ലി​നു കു​റു​കെ മെ​ക്സി​ക്കോ​യി​ലെ മ​ടാ​മോ​റോ​സി​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. ദാ​രി​ദ്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും മൂ​ലം ആ​യി​ര​ങ്ങ​ളാ​ണ് സെ​ന്‍​ട്ര​ല്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ എ​ല്‍​സാ​ല്‍​വ​ദോ​ര്‍, ഗ്വാ​ട്ടി​മാ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് മെ​ക്സി​ക്കോ​യി​ലെ​ത്തി അമേരിക്കയിലേക്ക് പോകാൻ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button