Life Style

ഹൃദ്രോഗം അകറ്റാന്‍ തക്കാളി ജ്യൂസ്

 

ഉപ്പുചേര്‍ക്കാതെ തക്കാളി ജ്യൂസ് കുടിക്കുന്നത് വഴി രക്തസമ്മര്‍ദവും, കൊളസ്ട്രോളും കുറയ്ക്കാമെന്ന് ഗവേഷകര്‍. ഹൃദ്രോഗത്തിന്റെ ഭീഷണി നേരിടുന്നവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ജപ്പാന്‍ ടോക്യോ മെഡിക്കല്‍ & ഡെന്റല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 500 പേരെയാണ് പഠനത്തിനായി വിനിയോഗിച്ചത്. 184 പുരുഷന്‍മാരും, 297 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. പഠനഫലം ഫുഡ് സയന്‍സ് & ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ചവരും, സാധ്യതയുള്ളവരും ചികിത്സ തേടാത്ത ഘട്ടത്തില്‍ തക്കാളി ജ്യൂസ് കുടിച്ചപ്പോള്‍ രക്തസമ്മര്‍ദം കുറയുന്നതായി പഠനത്തില്‍ സ്ഥിരീകരിച്ചു.
ഉയര്‍ന്ന ചീത്ത കൊളസ്ട്രോളും നല്ല തോതില്‍ കുറയുന്നതായി ഈ പഠനം കണ്ടെത്തി. പുരുഷന്‍മാരിലും, സ്ത്രീകളും ഫലങ്ങള്‍ സമാനമായിരുന്നു. കൂടാതെ വ്യത്യസ്ത പ്രായങ്ങളില്‍ പെട്ടവര്‍ക്കും ഈ സമാനത കാണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button