Latest NewsGulf

ശമ്പളവും ഭക്ഷണവുമില്ലാതെ മാസങ്ങള്‍; നൂറ്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതിക്ഷയേകി ഇന്ത്യന്‍ ഇടപെടല്‍

ദുബായ് : മാസങ്ങളായി ശമ്പളമില്ല, ഭക്ഷണം ലഭിക്കുന്നതും ചുരുക്കം. സ്വകാര്യസ്ഥാപനത്തിലെ 300ല്‍ അധികം വരുന്ന തൊഴിലാളികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. പലരും വീട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നു എങ്കിലും വിസ കാലഹരണപ്പെട്ട അവസ്ഥയിലാണ്. പുതുക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ തൊഴിലുടമയുടെ ഭാഗത്തു നിന്നും യാതൊരു വിധ സഹായവും ലഭിച്ചില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്. പിരിമുറുക്കം മൂലം തൊഴിലാളികള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്.

എന്നാല്‍ പ്രശനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതോടെ തൊഴിലാളികള്‍ക്ക് പ്രതീക്ഷകൈവന്നിരിക്കുകയാണ്. കോണ്‍സുലേറ്റിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ കമ്പനിയുടെ ഓഫീസ് സന്ദര്‍ശിച്ചതായും പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് തൊഴിലുടമ വാഗ്ദാനം ചെയ്തതായും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം നേരിടാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. മൂന്നുമാസമായി ശമ്പളം ലഭിക്കാത്തവരുംഅഞ്ചോ അതിലധികമോ മാസത്തേക്ക് ശമ്പളമില്ലാതെ ജോലി ചെയ്തവരും കൂട്ടത്തിലുണ്ട്. തൊഴിലാളികളുടെ അടിയന്തര ആശ്വാസത്തിനായി ദാര്‍ അല്‍ ബെര്‍ സൊസൈറ്റി (ഡാബ്‌സ്) ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും ബുധനാഴ്ച അവരുടെ താമസ സ്ഥലത്ത് ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തു. എല്ലാ തൊഴിലാളികളുടെയും കുടിശ്ശിക ഉടന്‍ ലഭ്യമാക്കുന്നതിനും വിസ പുതുക്കുന്നതിനുമായുള്ള നടപടികള്‍ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യമുന്നയിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button