Latest NewsIndia

ടോള്‍ നല്‍കാതെ പോയ കാർ തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലേറ്റി പോകുന്ന കാർ ; ദൃശ്യങ്ങൾ വൈറലാകുന്നു

ഗുരുഗ്രാം: ടോള്‍ നല്‍കാതെ പോയ കാർ തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലേറ്റി പോകുന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗുരുഗ്രാമിലെ ബൂത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ടോള്‍ നല്‍കാതെ നീങ്ങിയ കാറിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം

കുറച്ചുദൂരം ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ വെച്ചുകൊണ്ട് കാർ നീങ്ങി.തുടർന്ന് കാർ നിർത്തി ജീവനക്കാരന്‍ കാറില്‍ നിന്നിറങ്ങുന്നതും വീണ്ടും കാര്‍ വേഗത്തില്‍ തന്നെ അവിടെ നിന്ന് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.കാറിന് പിന്നാലെ നാല് പേര്‍ ഓടുന്നതും വീഡിയോയില്‍ കാണാം. ഇറങ്ങിയ ശേഷവും ടോള്‍ ജീവനക്കാരന്‍ കാറിനെ തടയാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ ഇയാളെ കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്‌.

സംഭവത്തെ കുറിച്ച്‌ പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കാര്‍ ഓടിച്ചയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button