KeralaLatest News

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖകളുമായി കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയിൽ

തൃശൂര്‍: വ്യാജരേഖകളുമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയിൽ. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായെത്തിയ ഒഡീഷ സ്വദേശി നാഗേന്ദ്രയാണ് തൃശൂരില്‍ പോലീസ് പിടിയിലായത്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. ഇവരെ രക്ഷപ്പെടുത്തി റസ്ക്യൂ ഹോമിലേക്ക് മാറ്റി. വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികൾ മൊഴി നൽകി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button