Latest NewsIndia

സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ

കോഴിക്കോട്: ജാംന​ഗ‌‌‌‌​ർ സെഷൻസ് കോടതി വിധിക്കെതിരെ അടുത്തയാഴ്ച ​ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് വ്യക്തമാക്കി. ജാംന​ഗ‌‌‌‌​ർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു ശിക്ഷയാണ് വിധിച്ചിരുന്നത്. നീതി കിട്ടുന്നതുവരെ കോടതിയിൽ പോരാടും. അവർ പറഞ്ഞു. താനും കുടുംബാംഗങ്ങളും നിരന്തര നീരീക്ഷണത്തിന് വിധേയരാകുകയാണെന്നും ശ്വേത ഭട്ട് ആരോപിച്ചു. സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലിഗ് സംഘടിപ്പിച്ച അംബ്രല്ല മാര്‍ച്ചില്‍ പങ്കെടുക്കാൻ ശ്വേത ഭട്ട് കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു പ്രതികരണം.

കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മൂന്ന് പതിറ്റാണ്ട് കാലം രാജ്യത്തെ സേവിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്ന് പറയുന്ന ശ്വേത ഭട്ട് വിചാരണ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് പറഞ്ഞു. സാക്ഷികളെ വിസ്തരിക്കാന്‍ അവസരം കിട്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തി.

സഞ്ജീവ് ഭട്ടിനുണ്ടായ അനുഭവം രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും കൂച്ചു വിലങ്ങിൽ നിർത്തുന്നതാണ്. ശ്വേതഭട്ട് പറയുന്നു. യഥാർത്ഥത്തിൽ പോലീസ് സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. ഒരു കേസിൽ കസ്റ്റഡിയിലെടുക്കുക, ജാമ്യം നിഷേധിക്കുക അതുപോലെ മറ്റൊരു കേസില്‍ ജീവപര്യപര്യന്തം ശിക്ഷ വിധിക്കുക. ഇതാണ് ചെയ്തത്. അവർ പറഞ്ഞു. അഹമ്മദാബാദിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സഞ്ജീവിനെ അറസ്റ്റ് ചെയ്ത ശേഷം തന്‍റെ ജീവിതം ഒരിക്കലും പഴയതുപോലെ ആയിട്ടില്ലെന്ന് പറയുന്ന ശ്വേത ഭട്ട് വീടിനുള്ള സുരക്ഷ പിൻവലിച്ചതിലുൾപ്പെടെ സംശയം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button