Latest NewsIndia

ഏറ്റുമുട്ടൽ; ന​ക്സ​ലു​ക​ളുടെ താവളം തകര്‍ത്തു, ആയുധങ്ങള്‍ പിടിച്ചെടുത്തു

റായ്പൂര്‍: സുരക്ഷാ സേനയും, ന​ക്സ​ലു​കളും തമ്മിൽ ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലിൽ സേന ഇവരുടെ താവളം തകര്‍ത്തു. സ്ഥലത്തു നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഒരു ഭര്‍മര്‍ തോക്ക്, രണ്ട് 12 ബോര്‍ പിസ്റ്റലുകള്‍, ഒരു 303 റൈഫിള്‍ എന്നിവയാണ് ഭീകരരുടെ താവളത്തില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇതിനു പുറമേ മറ്റ് അവശ്യ സാധനങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള കൊഹ്‌ലത്തോള മലനിരകള്‍ക്കു സമീപത്തായാണ് ഒളിത്താവളം നിര്‍മ്മിച്ചിരുന്നത്.

ജില്ലാ പോലീസ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഐടിബിപി ഉദ്യോഗസ്ഥ സംഘം എന്നിവര്‍ സംയുക്തമായാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. പരിശോധന പുരോഗമിക്കുകയാണ്. സുരക്ഷാ സേനയുടെ അംഗസംഖ്യക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ന​ക്സ​ലു​കള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button