Latest NewsInternational

വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചു; അമേരിക്കയ്‌ക്കെതിരെ പ​രാ​തി​യു​മാ​യി ഇ​റാ​ന്‍

ടെ​ഹ്റാ​ന്‍: അമേരിക്ക വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചുവെന്ന പരാതിയുമയി ഇ​റാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍. അ​മേ​രി​ക്ക​ന്‍ ഡ്രോ​ണ്‍ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്നാണ് ഇറാന്റെ പരാതി.വ്യോ​മാ​തി​ര്‍​ത്തി ലം​ഘിച്ചതിനാൽ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടെ​ന്നും – ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി ഖു​ലാം​ഹു​സൈ​ന്‍ ദെ​ഖാ​നി അ​റി​യി​ച്ചു.ത​ങ്ങ​ളു​ടെ വ്യോ​മാ​തി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​നും അ​തി​ര്‍​ത്തി ലം​ഘി​ച്ചാ​ല്‍ നേ​രി​ടാ​നു​മു​ള്ള അ​വ​കാ​ശം രാജ്യത്തിനുണ്ടെന്നും ആദ്ദേഹം പറഞ്ഞു.

അ​മേ​രി​ക്ക​യു​ടെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ആ​ളി​ല്ലാ വി​മാ​നം ആ​ര്‍​ക്യു-4 എ ​ഗ്ലോ​ബ​ല്‍ ഹ്വാ​ക്ക് ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഇ​ത് ആ​ദ്യ​മാ​യാ​ണ് വെ​ടി​വ​ച്ചി​ടു​ന്ന​ത്. പ​ത്തു​കോ​ടി ഡോ​ള​ര്‍ വി​ല​യു​ള്ള ഡ്രോ​ണാണിത്. ഇ​തി​നെ തു​ട​ര്‍​ന്ന് ട്രം​പ് ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ആ​ക്ര​മ​ണം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​റാ​ന്‍റെ വ്യോ​മ​പ​രി​ധി​യി​ലൂ​ടെ 60,000 അ​ടി മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഡ്രോ​ണി​നെ​യാ​ണ് ഇ​റാ​ന്‍റെ വ്യോ​മ പ്ര​തി​രോ​ധ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച്‌ ത​ക​ര്‍​ത്ത​ത്. ഇ​റാ​ന്‍ ത​ന്നെ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് ഡ്രോൺ തകർക്കാൻ ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button