Latest NewsKerala

വാഹനാപകടം : മരണം അഞ്ചായി

പാലക്കാട്: വാഹനാപകടത്തിൽ മരണം അഞ്ചായി. പാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കോയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളായ ഷെറിൻ, റയാൻ, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാൻ, ആൽഫ സൂഫിയ എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു.

കോയമ്പത്തൂരിൽ നിന്നും പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന വരികയായിരുന്ന 12 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ കണ്ടെയ്നർ ലോറി തിരിക്കുന്നതിനിടെ ഓമ്നിവാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് പേരിൽ മൂന്ന് പേരെ കോവൈ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button